പാലക്കാട് ചെർപ്പുളശ്ശേരിയിൽ രണ്ട് പേരെ പോലീസ് പിടികൂടി. രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങളുമായാണ് ഇവർ അറസ്റ്റിലായത്.
മലപ്പുറം കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാർക്കാട് കാരാകുർശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരാണ് അറസ്റ്റിലായത്. 800 ചാക്കുകളിലായി അഞ്ച് ലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
ആളുകളെ കുത്തി പരിക്കേൽപ്പിച്ച് തേനീച്ചക്കൂട്; ഒടുവിൽ നീക്കം ചെയ്തു
പാലക്കാട് നാർകോട്ടിക് സെൽ ഡിവൈഎസ്പി ആർ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചരക്കുലോറി പിടികൂടിയത്. കഴിഞ്ഞ ദിവസം കൊപ്പം പൊലീസ് 75 ലക്ഷം രൂപയോളം വില വരുന്ന പുകയില ഉല്പന്നങ്ങള് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക