മുടിയുടെ എല്ലാ പ്രശനങ്ങളും അകറ്റി മുടി കൊഴിയുന്നത് കുറയ്ക്കാന്‍ കാരറ്റ് വളരെ ഉത്തമമാണ്. കാരറ്റും ഒലീവെണ്ണയും മുടിയുടെ വളര്‍ച്ച കൂട്ടുകയും മുടിക്ക് കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്ക് ഉള്ളിനീരും നാരങ്ങാനീരും വളരെ ഉത്തമമാണ്.
ഉള്ളിനീരും നാരങ്ങാനീരും കാരറ്റും കൊണ്ടുള്ള ഒരു മിശ്രിതം നമുക്കൊന്ന് തയ്യാറാക്കിയാലോ?
ആവശ്യമായവ
1 കാരറ്റ്
1 ഉള്ളി
ഒലീവെണ്ണ- 2 സ്പൂണ്‍
നാരങ്ങാനീര്- 2 സ്പൂണ്‍
ചെയ്യേണ്ട വിധം
കാരറ്റും ഉള്ളിയും ചെറിയ കഷണങ്ങളാക്കി നുറുക്കി ഫുഡ് പ്രോസസറിലിട്ട് ബ്ലെന്‍ഡ് ചെയ്യുക. ഇതിലേക്ക് ഒലീവെണ്ണയും നാരങ്ങാനീരും ചേര്‍ത്ത് മിക്സ് ചെയ്യുക. ഈ മാസ്ക് മുടിയില്‍ പുരട്ടി 15 മിനിട്ട് വയ്ക്കുക. ഷാമ്പൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക