ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഏക മകളാണ് ഇഷ അംബാനി.കഴിഞ്ഞ നവംബറിലാണ് ഇഷ അംബാനി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്.ഇപ്പോൾ കൊച്ചു മക്കൾക്ക് മുകേഷ് അംബാനിയും നിതാ അംബാനിയും നൽകിയ സമ്മാനമാണ് വൈറലാവുന്നത്. എന്താണ് സമ്മാനമെന്നല്ലേ.
ഇഷ അംബാനിയുടെ കുഞ്ഞുങ്ങളായ കൃഷ്ണയ്ക്കും ആദിയയ്ക്കും മനോഹരമായ ഒരു അലമാര ആണ് മുത്തശ്ശനും മുത്തശ്ശിയും സമ്മാനിച്ചിരിക്കുന്നത്. ‘ഗിഫ്റ്റ്സ് ടെൽ ഓൾ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ആദിയയ്ക്കും കൃഷ്ണയ്ക്കും ലഭിച്ച സമ്മാനത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അലമാരയിൽ മനോഹരമായ അലമാരയിൽ പേസ്റ്റൽ നിറത്തിലുള്ള പൂക്കളും ടെഡി ബിയറുകളും നിറഞ്ഞിരിക്കുന്നത് വിഡിയോയിൽ കാണാം. ഹോട് എയർ ബലൂണുകൾ മേഘങ്ങൾ, ഒരു വിമാനം എന്നിവ ഉൾപ്പെടുന്ന മനോഹരമായ വാൾപേപ്പറുള്ളതാണ് ഈ അലമാര. പ്രത്യേകം നിർമ്മിച്ച രണ്ട് പെട്ടികളും അലമാരയ്ക്കകത്തുണ്ട്. അവയിൽ “ആദിയ ശക്തി”, “കൃഷ്ണ” എന്നീ പേരുകളും എഴുതിയിട്ടുണ്ട്.
2018-ൽ വിവാഹിതരായ ഇഷയ്ക്ക് 2022 നവംബർ 19-ന് ആണ് കൃഷ്ണ-ആദിയ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചത്. അമേരിക്കയിലായിരുന്നു ഇരട്ടക്കുട്ടികളുടെ ജനനം. തുടർന്ന് ഇന്ത്യയിലെത്തിയ ഇഷ അംബാനിയുടെ കുടുംബത്തെ സ്വീകരിക്കാൻ മുകേഷ് അംബാനി ഗംഭീരമായ ആഘോഷം നടത്തിയിരുന്നു. ഈ ആഘോഷവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക