സിംപിള്‍ ടുമാറ്റോ റൈസ് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍…
1.വെണ്ണ – 250 ഗ്രാം
2.കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – പാകത്തിന്
സവാള – ഒന്ന്, നീളത്തില്‍ അരിഞ്ഞത്
3.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
4.ബിരിയാണി അരി – ഒരു കപ്പ്
5.വെള്ളം – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
-അല്പം വെണ്ണയില്‍ രണ്ടാമത്തെ ചേരുവ വറുത്തു കോരി മാറ്റി വയ്ക്കണം.
-ബാക്കി വെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക.
-ഇതിലേക്ക് കഴുകി വാരി വച്ചിരിക്കുന്ന അരി ചേര്‍ത്തു വറുക്കണം.
-രണ്ടു കപ്പ് വെള്ളവും പാകത്തിനുപ്പും ചേര്‍ത്തു ചെറുതീയില്‍ 15 മിനിറ്റ് വേവിക്കുക.
-വെന്ത ശേഷം വറുത്തു കോരിയ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം
പ്രതികരിക്കാൻ ഇവിടെ എഴുതുക