തന്റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചുവെന്ന ആരോപണവുമായി നടി മീനാക്ഷി അനൂപ്. മീനാക്ഷിയും കുടുംബവുമാണ് ഒരു യൂട്യൂബ് വീഡിയോയിലൂടെ തട്ടിപ്പ് വെളിപ്പെടുത്തിയത്. തന്റെ പേരില്‍ ലഭിച്ച യൂട്യൂബ് പ്ലേ ബട്ടണ്‍ പോലും തനിക്ക് തന്നില്ലെന്ന് മീനാക്ഷി ആരോപിക്കുന്നു.
ഇപ്പോൾ പുതിയ ചാനലിലാണ് മീനാക്ഷിയും കുടുംബവും വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് പുതിയ യൂട്യൂബ് ചാനല്‍ എന്നും. പഴയ യൂട്യൂബ് ചാനലിന് എന്ത് സംഭവിച്ചു. തുടങ്ങിയ കാര്യങ്ങളാണ് മീനാക്ഷിയും പിതാവും അമ്മയും വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. പാര്‍ട്ണര്‍ഷിപ്പിലൂടെ പണം തരാം എന്നൊക്കെ പറഞ്ഞാണ് ഒരു സംഘം ഞങ്ങളെ സമീപിച്ചത് എന്നാണ് മീനാക്ഷിയുടെ പിതാവ് വീഡിയോയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക