ശരിയായ ഉറക്കത്തിന് കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ജീവിതവിജയത്തെയും നിയന്ത്രിക്കാനാകുമെന്ന് പഠനങ്ങൾ .
ഉറക്കത്തിൻറെ സമയവും നല്ല ഉറക്കവും ഓർമശക്തിക്കും ഗുണകരമാണ് . നല്ല ഉറക്കത്തിന് ചില വഴികൾ ഇവയാണ് .
ഉറങ്ങുന്നതിന് തൊട്ടു മുൻപ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കാപ്പിയും ചായയും രാത്രി കുടിക്കരുത്. ചെറുചൂട് പാൽ കുടിക്കാം.
വ്യായാമം സ്ഥിരമായി ചെയ്യുക, അത് രാവിലെ തന്നെ ചെയ്യാൻ ശീലമാക്കുക. വൈകുന്നേരമാണ് ചെയ്യുന്നതെങ്കിൽ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ചെയ്യാൻ ശ്രദ്ധിക്കുക.
ഉറങ്ങുന്നതിന് ഒരു മണിക്കൂറിന് മുൻപു മാത്രം ടിവി, കമ്പ്യൂട്ടർ ഫോണ് തുടങ്ങിയവ ഉപയോഗിക്കുക.
എന്നാൽ പുസ്തക വായന ഉറക്കത്തിന് ദോഷകരമല്ല. .ഉറക്കത്തിന് കൃത്യ സമയം പാലിക്കുക കുട്ടികൾക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ ശരിയായ ഉറക്കം കിട്ടേണ്ടതുണ്ട്.
ഉറക്കത്തിന് യോജിച്ച അന്തരീക്ഷം മുറിയിലൊരുക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും ആരോഗ്യരംഗത്തുള്ളവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക