മുംബൈ: കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഭാര്യ അയിഷ മുഖർജിയുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് താരം വെളിപ്പെടുത്തലുമായെത്തുന്നത്. വിവാഹത്തെക്കുറിച്ചുള്ള തന്റെ തീരുമാനങ്ങൾ തെറ്റായി പോയെന്നാണ് ധവാൻ പറയുന്നത്.
ബന്ധങ്ങളുടെ കാര്യം വരുമ്പോൾ, യുവാക്കൾ പങ്കാളിയുമൊത്തുള്ള നിമിഷങ്ങൾ ആസ്വദിക്കുന്നുണ്ടോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. തിടുക്കത്തിൽ വൈകാരിക തീരുമാനങ്ങൾ എടുത്ത് വിവാഹത്തിലേക്ക് പോകരുത്. തന്റെ ജീവിതത്തിലേക്ക് എങ്ങനെയുള്ള പെൺകുട്ടിയാണ് വരേണ്ടതെന്ന് ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും ശിഖർ ധവാൻ വ്യക്തമാക്കി.
ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അന്തിമ തീരുമാനം ഓരോരുത്തരുടേതുമാണ്. ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പരാജയത്തിന് കാരണം. വിവാഹമോചന കേസ് നടക്കുകയാണ്. നാളെ മറ്റൊരു വിവാഹം ചെയ്യേണ്ടി വന്നാൽ, കുറച്ചുകൂടി ശ്രദ്ധാപൂർവ്വം തീരുമാനങ്ങൾ എടുക്കുമെന്നും ധവാൻ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക