Home KERALA ‘ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരും’; ഇന്നസെന്‍റിന്‍റെ ആരോഗ്യനിലയെ കുറിച്ച് മന്ത്രി സജി...

‘ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരും’; ഇന്നസെന്‍റിന്‍റെ ആരോഗ്യനിലയെ കുറിച്ച് മന്ത്രി സജി ചെറിയാൻ

എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്‍റിന്‍റെ ആരോഗ്യനില അറിയാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ എത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ച മന്ത്രി, ഇന്നസെന്‍റിന്‍റെ നില ഗുരുതരമായു തുടരുകയാണെന്ന് വ്യക്തമാക്കി. ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരുമെന്ന പ്രതീക്ഷയും മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

കുറിപ്പ് ഇങ്ങനെ

പ്രിയപ്പെട്ട നടൻ ഇന്നസെന്‍റ് ചികിത്സയിൽ കഴിയുന്ന എറണാകുളം ലേക് ഷോർ ആശുപത്രിയിൽ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രി എം ഡി, സി ഇ ഒ, മുതിർന്ന ഡോക്ടർമാർ എന്നിവരുമായി സംസാരിച്ചു. ഇന്ന് രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കും. ഈ പരീക്ഷണത്തെയും അതിജീവിച്ചു അദ്ദേഹം തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Also Read :   'ദ കേരള സ്റ്റോറി'യെ വിമര്‍ശിച്ച്‌ നടൻ കമല്‍ ഹാസന്‍ രംഗത്ത്