തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന നിരക്കുകൾ വർധിപ്പിച്ച് സർക്കാർ. സംസ്ഥാനത്ത് കെട്ടിടനിർമാണ അപേക്ഷയ്ക്കും പെർമിറ്റിനുമായി ഈടാക്കിയിരുന്ന ഫീസാണ് വർധിപ്പിച്ചത്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. ഏപ്രിൽ പത്ത് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
പുത്തൻ സെറ്റിങ്ങ്സുമായി ട്വിറ്റർ; സ്ഥാപനങ്ങൾക്കിനി ബ്ലൂ ടിക്ക് വേഗത്തിൽ കിട്ടും
വീടുകൾക്ക് ചതുരശ്ര മീറ്ററിന്റെ നിരക്ക് 7 രൂപയിൽ നിന്നു 150 രൂപ വരെയായി പഞ്ചായത്തുകളിൽ ഉയർന്നപ്പോൾ നഗരസഭകളിൽ 7 രൂപയിൽ നിന്നു 200 രൂപ വരെയായി. കോർപറേഷനുകളിൽ ഇത് 10 രൂപയിൽ നിന്ന് 200 രൂപ വരെയായി വർധിച്ചു. പെർമിറ്റ് അപേക്ഷാ ഫീസ് 50 രൂപയിൽ നിന്ന് 5000 വരെയായി വർധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക