കൊച്ചി: കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിന് നേരെ കല്ലേറ്. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ഇന്റർസിറ്റി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കൊച്ചി ഇടപ്പള്ളി പാലം പിന്നിട്ട ശേഷമായിരുന്നു ആക്രമണമുണ്ടായത്. കല്ല് ബോഗിക്കുള്ളിലായാണ് വീണത്. എട്ടുമണിയോടുകൂടിയായിരുന്നു ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍പിഎഫും അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക