സാധാരണായായി ഉദ്ധാരണശേഷി നഷ്ടപ്പെടുന്നതും ശീഘ്രസ്ഖലനവുമാണ് പുരുഷന്മാരെ അലട്ടുന്ന പ്രധാന ലൈംഗിക പ്രശ്നങ്ങള്‍. ലിംഗോദ്ധാരണം ഉണ്ടാകുന്നതിനൊപ്പമോ ഉടനെയോ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം. സ്ഖലനം അതിദീര്‍ഘമായി നീണ്ടുപോവുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ. ഇത് രണ്ടുമാണ് പുരുഷന്മാരില് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്.
കൂടാതെ മറ്റൊരു അവസ്ഥ കൂടി പുരുഷന്മാരില്. ലിംഗാഗ്രത്തിലൂടെ പുറത്തേക്ക് ശുക്ളം സ്രവിക്കുന്നതിന് പകരം ബ്ളാഡറിലേക്ക് തിരിച്ചുകയറുന്ന അവസ്ഥ. ഇതിനെ റിഡ്രോഗ്രേഡ് ഇജാക്കുലേഷന് എന്ന് പറയും. ശീഘ്രസ്ഖലനം സംഭവിക്കുന്നത് മിക്കവാറും മാനസികമായ കാരണങ്ങളാലാണ്. കടുത്ത നിയന്ത്രണങ്ങളുള്ള മതപരമായ പശ്ചാത്തലം, സെക്സുമായി ബന്ധപെ്പട്ട പാപബോധം, മുന്‍കാല ലൈംഗിക പരാജയങ്ങള്‍ തുടങ്ങിയവ ഇതിനിടയാക്കാം.
പുരുഷന്മാരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ലൈംഗിക പ്രശ്നങ്ങളില്‍ ഒന്നാംസ്ഥാനം ശീഘ്രസ്ഖലനത്തിനാണ്. വിഷാദരോഗത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകള്‍ ഞരമ്പുകളെ ബാധിക്കുന്നതിന്റെ ഫലമായും ശീഘ്രസ്ഖലനം സംഭവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക