ബാലസാഹിത്യകാരന്‍ നാട് വിട ചൊല്ലുന്നു. ഗുരുശിഷ്യ ബന്ധത്തിന്റെ സുവർണ്ണ നിമിഷങ്ങൾ ഓർത്തുകൊണ്ടാണ് കെ വി രാമനാഥന് വിട നൽകിയത്. പ്രശസ്ത ബാലസാഹിത്യകാരനും നോവലിസ്റ്റും അധ്യാപകനും ആയിരുന്ന രാമനാഥന് യാത്രാമൊഴിയെകാൻ നാനാഭാഗത്തു നിന്നും ശിഷ്യരുടെ വലിയ നിര തന്നെ എത്തിയിരുന്നു.
ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് അഞ്ച് വയസ്സ് എന്ന വ്യവസ്ഥയ്ക്ക് അംഗീകാരം നൽകി സിബിഎസ്ഇയും
തിങ്കളാഴ്ച രാത്രി 11 മണിക്ക് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തൃശൂർ സാഹിത്യ അക്കാദമി ഹാളിലും ഏറെക്കാലം അധ്യാപകനും പ്രധാനാധ്യാപകനും ആയിരുന്ന ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലും തുടർന്ന് വീട്ടിലും ഭൗതികശരീരം പൊതുദർശനത്തിന് വച്ചു. പൊതുദർശനത്തിനു ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക