ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ക്രിക്കറ്റ് താരങ്ങൾക്കും നടന്മാർക്കുമെതിരെ ബിഹാറിലെ മുസഫർപുർ കോടതിയിൽ സാമൂഹിക പ്രവർത്തകൻ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു.
മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി, നിലവിലെ നായകൻ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, നടൻ അമീർ ഖാൻ തുടങ്ങിയ താരങ്ങൾക്കെതിരെ ആണ് ഹർജി. ഐ.പി.എല്ലുമായി ബന്ധപ്പെട്ട വിവിധ ഓൺലൈൻ ഗെയിമുകളിലൂടെ യുവാക്കളെ ചൂതാട്ടത്തിൽ പങ്കാളികളാക്കി അവരുടെ ഭാവി തകർക്കുകയാണ് ഈ താരങ്ങളും നടന്മാരുമെന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ തമ്മന ഹാഷ്മി ചൂണ്ടിക്കാട്ടി.
അവർ രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ചൂതാട്ടത്തിൽ പങ്കാളികളാകാൻ അവരെ നിർബന്ധിക്കുന്നു. ആകർഷകമായ സമ്മാനങ്ങൾ നൽകി അവർ ആകർഷിക്കുന്നു. ഇത് യുവാക്കളെ ചൂതാട്ടത്തിന് അടിമകളാക്കുമെന്നും ഹർജിയിൽ പറയുന്നു. ഏപ്രിൽ 22ന് ഹർജി കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക