വിവിധ ക്ഷേമപെൻഷനുകളുടെ കേന്ദ്ര വിഹിതം ഇനിമുതൽ ബാങ്കിൽ നേരിട്ട് ലഭ്യമാകും. വാർദ്ധക്യ വിധവ ഭിന്നശേഷി പെൻഷനുകളുടെ കേന്ദ്ര വിഹിതമാണ് സംസ്ഥാന സർക്കാർ വഴി നൽകുന്നത് നിർത്തലാക്കിയത്. പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകാൻ കേന്ദ്രം തീരുമാനിച്ചു.
ട്രാഫിക് നിയമലംഘനം പിടികൂടാൻ എഐ ക്യാമറകൾ ; പിഴ സന്ദേശം മൊബൈലിൽ
കേന്ദ്രം നൽകുന്ന പണത്തിന്റെ നേട്ടം കൂടി സംസ്ഥാന സർക്കാർ എടുക്കേണ്ട എന്ന രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി കൂടിയാണ് പരിഷ്കാരം എന്നാണ് സൂചന. അതേസമയം കേന്ദ്രം നൽകുന്നത് തുച്ഛമായ വിഹിതം ആണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടാൻ ഈ പരിഷ്കാരം ഉപകരിക്കും എന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്. കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. കേന്ദ്ര വിഹിതം പിന്നീട് അക്കൗണ്ടിലേക്ക് എത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. കേന്ദ്ര വിഹിതമായ 200രൂപ മുതൽ 500 രൂപ വരെയാണ് പലർക്കും ലഭിക്കാനുള്ളത്.
സംസ്ഥാനത്ത് ആകെ അരക്കോടിയോളം ക്ഷേമപെൻഷൻ കൈപ്പറ്റുമ്പോൾ കേന്ദ്രത്തിൽ നിന്നുള്ള വിഹിതം കൂട്ടിച്ചേർത്ത് പെൻഷൻ നൽകുന്നത് 4.7 ലക്ഷം പേർക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക