ട്രാഫിക് നിയമലംഘകരെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്വന്തം അഭിഭാഷകനെതിരെ 4,000 കോടിയുടെ കേസ് കൊടുത്ത് ട്രംപ്
അതേസമയം ക്യാമറകൾ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം മൊബൈൽ ഫോണിൽ അപ്പോൾ തന്നെ അറിയും. വിവരം വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് ആണ് അപ്പോൾ തന്നെ മെസ്സേജ് ആയി അയക്കുക.
അനധികൃത പാർക്കിങ്ങിന് 250 രൂപയാണ് ഏറ്റവും കുറഞ്ഞ പിഴ. മാത്രമല്ല ഹെൽമെറ്റ് സീറ്റ് ബെൽ എന്നിവ ധരിക്കാതിരുന്നാൽ 500 രൂപയും അമിതവേഗത്തിന് 1500 രൂപയും ആണ് പിഴ ഈടാക്കുക. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പക്ഷം പിടികൂടുകയാണെങ്കിൽ 2000 രൂപയും പിഴ നൽകേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക