ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശീലിച്ചിട്ടും തൂങ്ങിവരുന്ന വയറ് മിക്കവരുടെയും ഒരു പ്രശ്നം തന്നെയാണ്. അതിനുള്ള ചില കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
1 . ഭക്ഷണ അലർജി
എല്ലാത്തരം ഫുഡ് അലർജികളും വയർ ചാടിക്കില്ല എന്നാൽ സീലിയാക് ഡിസീസും ഗ്ലൂട്ടൻ സെൻസിറ്റിവിറ്റിയും പോലുള്ള ഭക്ഷണ അലർജികള്‍ ഇൻഫ്ലമേഷനും വയറ് വലുതാകാനും കാരണമാകും. സന്ധിവേദന, തലവേദന ഇവയ്ക്കും ഇത് കാരണമാകാം.
2 . സ്റ്റിറോയ്ഡുകൾ
ആളുകളുടെ ശരീരഭാരം കൂടാൻ ഒരു കാരണം സ്റ്റിറോയ്ഡുകളാണ്. ഹോർമോൺ വ്യതിയാനം മാറാൻ സ്റ്റിറോയ്ഡ് കഴിക്കുന്ന, ആർത്തവവിരാമം അടുത്ത സ്ത്രീകൾക്കാണ് ശരീരഭാരം കൂടാൻ സാധ്യത കൂടുതൽ.
3 . ഇൻസുലിൻ
ശരീരത്തിൽ നിരവധി രാസമാറ്റങ്ങൾക്ക് ഇൻസുലിൻ കാരണമാകും. ഇത് ഗ്ലൂക്കോസിനെ ആഗിരണം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഹോർമോൺ വ്യതിയാനങ്ങൾ ശരീരഭാരം കൂടുന്നതിലേക്കു നയിക്കും.
4 . ജനിതകമായ കാരണങ്ങൾ
ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും അരവണ്ണം കുറയുന്നില്ലേ. കാരണം ജീനുകളാകാം. ജീനുകൾക്ക് നേരിട്ട് വലിയവയറുമായി ബന്ധമൊന്നും ഇല്ലെങ്കിലും ചില പങ്ക് ഉണ്ട്. വിസറൽ ഫാറ്റ് ആണ് കാരണം. ഉദരത്തിൽ ശേഖരിക്കപ്പെടുന്ന കൊഴുപ്പ് ആണിത്.
5 . ഹൈപ്പോതൈറോയ്ഡിസം
അനാവശ്യമായി ഭാരം കൂടുന്നതിന് ഒരു കാരണം ഹൈപ്പോ തൈറോയ്ഡിസം ആകാം. തൈറോയ്ഡ് ഉണ്ടെങ്കിൽ ഉപാപചയ പ്രവർത്തനം സാവധാനത്തിലാകും. ഇത് വയറുൾപ്പടെയുള്ള ശരീരഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകും.
6 .ആന്റി ഡിപ്രസന്റുകൾ
ദീർഘകാലം ആന്റിഡിപ്രസന്റുകൾ, അതായത് വിഷാദം അകറ്റാനുള്ള മരുന്നുകൾ കഴിക്കുന്നത് ശരീരഭാരം കൂട്ടും. മരുന്നുകൾ ഇൻസുലിന്റെ നിലയെ ബാധിക്കുകയും ഇത് അനാവശ്യകൊഴുപ്പ് വയറിൽ അടിഞ്ഞുകൂടാൻ കാരണമാകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക