പ്രധാനമന്ത്രി നരേന്ദ്രമോദി കാൽനടയായും വാഹനത്തിലുമായി തേവര കോളേജിലെത്തി. തീർത്തും അപ്രതീക്ഷിതമായാണ് മോദി വാഹനത്തിൽ നിന്ന് ഇറങ്ങി നടന്നത്. അതോടെ കാത്തുനിന്ന ജനക്കൂട്ടം ആവേശത്തിലായി. യുവം വേദിയിൽ പ്രമുഖർ ഉൾപ്പെടെ എത്തിയിട്ടുണ്ട്.
സുരേഷ് ഗോപി, ഗായകൻ ഹരിശങ്കർ, സ്റ്റീഫൻ ദേവസി, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, നവ്യ നായർ, അപർണ ബാലമുരളി എന്നിവർക്കൊപ്പം പ്രൊഫ. എം.കെ സാനുവും വേദിയിൽ എത്തിയിട്ടുണ്ട്. അതേസമയം എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയും വേദിയിൽ എത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് ചേക്കേറിയ അനിലിന്റെ ആദ്യ പരിപാടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക