ഇൻഷുറൻസ് പ്രീമിയം വരുമാനത്തിൽ 17% വളർച്ച നേടിയ എൽഐസി. 2022- 23 സാമ്പത്തിക വർഷത്തിലാണ് എൽഐസിയുടെ നേട്ടം.
മുൻവർഷം 1.99 ലക്ഷം കോടി രൂപയായിരുന്നു. 2.32 ലക്ഷം കോടി രൂപയാണ് വരുമാനം നേടിയത്. പ്രീമിയം വരുമാന വർദ്ധനയിൽ എൽഐസി രണ്ടാം സ്ഥാനത്താണ്.
ഡിജിറ്റൽ സംവിധാനം ആധുനികവൽക്കരിക്കുന്നു; ചാറ്റ് ബോട്ടുമായി എയർ ഇന്ത്യ
പ്രീമിയം വരുമാനത്തിൽ 62.58 ശതമാനമാണ് എൽഐസിയുടെ വിപണിയിലെ വിഹിതം. എച്ച്ഡിഎഫ്സി ലൈഫ് ആണ് ഒന്നാമതെത്തിയത്. 18.83 ശതമാനം വളർച്ചയാണ് എച്ച്ഡിഎഫ്സി ലൈഫ് നേടിയത്. മൂന്നാം സ്ഥാനത്ത് എസ്ബിഐ ലൈഫ് ആണ്.
16.22 ശതമാനം വളർച്ച നേടിയാണ് എസ്ബിഐ ലൈഫ് മൂന്നാമത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക