ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ മലപ്പുറം പെരിന്തല്‍മണ്ണയിലും ചാര്‍ജിങ് സ്റ്റേഷന് തുറന്നു. മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച ഇ.വി ചാര്‍ജിങ് സ്റ്റേഷന് വിഡിയോ കോൺഫറന്‍സ് വഴി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്തു. ഇന്ധനവില വര്‍ധനവ് മൂലമുള്ള സാമ്പത്തിക ഭാരം കുറയ്ക്കാന്‍ ഓട്ടോ, ടാക്സി വാഹനങ്ങള്‍ക്ക് ഇത് വലിയ സഹായമാകും.
ഇൻഷുറൻസ് പ്രീമിയം വരുമാനത്തിൽ വളർച്ച നേട്ടത്തിൽ എൽഐസി; നേട്ടം 17%
വൈദ്യുതി എത്താത്ത പട്ടികവര്‍ഗ കോളനികളില്‍ സൗരോര്‍ജം എത്തിക്കുന്ന പദ്ധതി അട്ടപ്പാടിയിലുൾപ്പെടെ പുരോഗമിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. ചിറ്റൂര്‍ തത്തമംഗലത്ത് സംഘടിപ്പിച്ച ചടങ്ങിലൂടെയാണ് വിവിധ ജില്ലകളിലെ ചാര്‍ജിങ് സ്റ്റേഷനുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്. 24 മണിക്കൂറും വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്ന വിധത്തിലാണ് അനെര്‍ട്ട് മുഖാന്തരം ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷന് സ്ഥാപിച്ചിരിക്കുന്നത്.
ഡിജിറ്റൽ സംവിധാനം ആധുനികവൽക്കരിക്കുന്നു; ചാറ്റ് ബോട്ടുമായി എയർ ഇന്ത്യ
ഫുൾ ചാർജിങിനായി 30 മുതല്‍ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജി.എസ്.ടിയും നല്‍കണം. പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന Electreefi എന്ന ആപ്പിലൂടെ പണമടക്കാം. ചാര്‍ജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാല്‍ ജീവനക്കാരുടെ ആവശ്യമില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക