മലയാള മിനിസ്ക്രീന്‍ പ്രേക്ഷകർക്കൊക്കെ സുപരിചിതയായ താരമാണ് നടി ആര്‍ദ്ര ദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ആർദ്രയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം ചിത്രങ്ങളിലൂടയും റീലുകളിലൂടെയുമാണ് ആർദ്ര പങ്കുവയ്ക്കാറുള്ളത്.
ഇപ്പോഴിതാ, തന്നെ കുറിച്ച് വരുന്ന വാര്‍ത്തകളോ ഗോസിപ്പുകളോ ഒന്നും മൈന്റ് ചെയ്യുന്നില്ലെന്ന് പറയുകയാണ് ആർദ്ര ദാസ്. അന്ന് വിവാഹം സംബന്ധിച്ച് ഒരു ആഗ്രഹം പറഞ്ഞിരുന്നെങ്കിലും അങ്ങനെ ആരും വന്നില്ലെന്നും അതുകൊണ്ട് താൻ ഇപ്പോഴും സിംഗിൾ ആണെന്നും ആർദ്ര പറയുന്നുണ്ട്. സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.
‘കല്യാണ സങ്കല്പങ്ങളെ കുറിച്ച് മുൻപ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലായിരുന്നു. എന്നെക്കാള്‍ പത്ത് വയസ്സ് മുതിര്‍ന്ന ആളെ കെട്ടണം, ആൾ തമിഴൻ ആയിരിക്കണം എന്നൊക്കെ ആണ് പറഞ്ഞിരുന്നത്. ഇതുവരെ അങ്ങനെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോഴും ഇപ്പോഴും സിംഗിളാണ്,’ ആർദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക