തൊടുപുഴ: അരിക്കൊമ്പന് എവിടെയെന്ന മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് അവസാനമായി ഇന്ന് രാവിലെ മുതൽ വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചുതുടങ്ങി. പത്തോളം സ്ഥലത്ത് നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്. കേരളാ – തമിഴ്നാട് അതിര്‍ത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന.
ഇന്നലെ ഉച്ചക്ക് ശേഷം അരിക്കൊമ്പന് എവിടെയെന്ന് വ്യക്തമായിരുന്നില്ല. മേഘാവൃതമായ കാലാവസ്ഥയും ഇടതൂര്‍ന്ന വനവുമാണെങ്കില്‍ സിഗ്നല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകും. തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പന് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക