മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം ഒഴിവാക്കി. യാത്രയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേന്ദ്രം യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.
വിവാദങ്ങൾക്ക് പിന്നാലെ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി ടി ഉഷ
അതേസമയം, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നൽകിയിരുന്നു. ഇതും കേന്ദ്രത്തെ ചൊടിപ്പിച്ചിട്ടുണ്ട്. മെയ് എട്ട് മുതൽ പത്ത് വരെ നടക്കുന്ന അബുദാബി നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുവാനാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടിയത്. മന്ത്രി മുഹമ്മദ് റിയാസിനും അബുദാബി നിക്ഷേപ സംഗമത്തില്‍ ക്ഷണം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക