പത്തുലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ 2027 നുള്ളിൽ നാല് ചക്ര ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയോഗിച്ച എനർജി ട്രാൻസിഷൻ അഡ്വൈസറി കമ്മിറ്റി ശുപാർശ ചെയ്തു.
ഡീസലിന് പകരം ഗ്യാസ്, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും സർക്കാർ ഇതിലെ ശുപാർശകൾ അംഗീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക