വിവിധ കാരണങ്ങളുടെ പേരിൽ ലോക്സഭയിൽ നിന്ന് അയോഗ്യരാക്കപ്പെട്ടവർ 42 പേർ എന്ന് കണക്ക്. 1988 നുശേഷം ലോക്സഭയിൽ നിന്ന് അയോഗ്യരാക്കപ്പെട്ടവരുടെ എണ്ണമാണ് 42. അതേസമയം പതിനാലാം ലോക്സഭയിൽ നിന്നുമാത്രം 19 സാമാജികർ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്.
ആധാർ ഒതന്റിക്കേഷന്‍ 22 സ്ഥാപനങ്ങൾക്ക് ധനമന്ത്രാലയത്തിന്റെ അനുമതി
പാർലമെന്റ് അംഗത്തിന് ചേരാത്ത പെരുമാറ്റം, കൂറുമാറ്റം, രണ്ടുവർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്കുള്ള കോടതി ഉത്തരവ് എന്നിവയാണ് പ്രധാനമായും അയോഗ്യരാക്കുവാനുള്ള കാരണം.
ഓരോ കന്നഡിഗന്റെയും സ്വപ്നം എന്റെ സ്വന്തം സ്വപ്നമാണെന്ന് പ്രധാന മന്ത്രി
1985ൽ കൂറുമാറ്റ നിരോധന നിയമം നിലവിൽ വന്നതിനുശേഷം ആദ്യമായി അയോഗ്യനാക്കപ്പെട്ട ലോക്സഭാംഗം കോൺഗ്രസിന്റെ ലാൽദുഹോമയാണ്. അതേസമയം ഏറ്റവും ഒടുവിൽ അയോഗ്യനാക്കപ്പെട്ടത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക