കർണാടകയിലെ തോൽവിയിൽ പ്രതികരിച്ച് ബിജെപി. തോൽവിയുടെ കാരണം പരിശോധിച്ച് ദേശീയ നേതൃത്വം നടപടി എടുക്കുമെന്ന് ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫർ ഇസ്ലാം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓരോ സ്ഥാനാർഥികളെയും പ്രവർത്തനങ്ങൾ വിലയിരുത്തും. കർണാടകയിലെ തോൽവി മോദിയെ ബാധിക്കില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ അടക്കം വിജയം ഉറപ്പ് എന്നും ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫർ ഇസ്ലാം പ്രതികരിച്ചു. 2018 ൽ 104 സീറ്റിൽ ജയിച്ച ബിജെപി ഇത്തവണ 65 സീറ്റിലേക്ക് ഒതുങ്ങി. 136 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. ജെഡിഎസ് 30 സീറ്റിലുമാണ് ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക