കോൺഗ്രസ് കർണാടകയിൽ നേടിയ വിജയം തുടക്കമാണ്, അത് കേരളത്തിലും ആവർത്തിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നു. തിരിച്ചുവരവ് ഞങ്ങൾ നേരത്തെ ഉറപ്പിച്ചു.
ജനങ്ങളുടെ വികാരങ്ങൾക്കനുസരിച്ച് കോൺഗ്രസിന് പ്രവർത്തിക്കാൻ സാധിക്കുമെന്നതിന് ഉദാഹരണമാണിത്. ഈ വിജയം ഞങ്ങൾ പ്രെഡിക്റ്റ് ചെയ്തതാണ്. 130 സീറ്റ് കോൺഗ്രസിന് ലഭിക്കുമെന്ന് താൻ പറഞ്ഞതാണെന്നും കെ.സുധാകരൻ പറഞ്ഞു.
അതേസമയം, കർണാടകയിലേത് വർഗീയതക്കും അഴിമതിക്കും എതിരായ പോരാട്ടത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെകൂടെ ഞങ്ങളുമുണ്ടെന്ന് ജനങ്ങൾ വിളിച്ചുപറയുന്ന വിജയമാണിത് രാഹുൽ ഗാന്ധിക്ക് എതിരായ സംഘപരിവാർ നീക്കത്തിനുള്ള മറുപടിയാണ് വിജയം. കർണാടകയുടെ വിജയത്തിന്റെ കരുത്തിൽ കേരളത്തിലും അഴിമതി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക