നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് തൈര് എന്ന് വേണമെങ്കിൽ പറയാം. ഇത് നൂറുകണക്കിനു വർഷങ്ങളായി നമ്മുടെ ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത വിഭാവമായി തന്നെ തുടരുന്നതുമാണ്. നമ്മളിൽ പലർക്കും ഇപ്പോഴും അറിയാത്ത പല ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് തൈര്. തൈരിൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇതിന് കഴിയും.
എന്നാൽ തൈര് എങ്ങനെ സൂക്ഷിക്കും എന്നതിനെ കുറിച്ച് ഇന്ന് പലർക്കും അറിയാത്ത ഒരുകാര്യമാണ്. തൈര് കൃത്യമായി സൂക്ഷിക്കുന്നത് അതിന്റെ രുചിയും ഗുണവും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ തൈര് സൂക്ഷിക്കുന്നതിനായി മൺപാത്രം ഉപയോഗിക്കുന്നത് ഒരു പുരാതന രീതിയാണ്. ഇന്ന് പലരും തൈര് സൂക്ഷിക്കാൻ സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ തൈര് സൂക്ഷിക്കുന്നതിന് കളിമൺ പാത്രം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. തൈര് മൺപാത്രത്തിൽ സൂക്ഷിക്കുന്നത് അതിന്റെ രുചിയും ഗുണവും വർധിപ്പിക്കുന്നതിന് സഹായിക്കും.
തൈര് മൺപാത്രത്തിൽ സൂക്ഷിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം
ധാതു സമ്പുഷ്ടം: പ്രകൃതി ദത്ത കളിമണ്ണുകൊണ്ടാണ് മൺപാത്രങ്ങൾ നിർമിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന വിവിധ ധാതുക്കൾ തൈരിലേക്ക് ലയിക്കും. ഇത് തൈരിന് കൂടുതൽ രുചിയും ഗുണവും നൽകും.
പ്രോബയോട്ടിക്സ്: മറ്റ് പാത്രങ്ങളിൽ ഉണ്ടാക്കുന്ന തൈരിനെ അപേക്ഷിച്ച് കളിമൺ പാത്രങ്ങളിൽ ഉണ്ടാക്കുന്ന തൈരിൽ പ്രോബയോട്ടിക്സിന്റെ സാന്ദ്രത കൂടുതലാണ്. ദഹനത്തെ സഹായിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഗുണം ചെയ്യുന്ന ബാക്ടീരിയയാണ് പ്രോബയോട്ടിക്സ്. കളിമണ്ണിന്റെ പോറസ് സ്വഭാവം വായുവിനെ പ്രചരിക്കാൻ അനുവദിക്കുന്നു. ഇത് തൈരിന്റെ നിർമാണ പ്രക്രിയയെ സഹായിക്കുന്നു. തൈരിൽ നിന്നുള്ള അധിക ജലം ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു. ഇത് തൈരിനെ കട്ടിയുള്ളതും ക്രീമിയുമാക്കി മാറ്റുന്നു.
തനതായ രുചി: തൈര് മൺപാത്രത്തിൽ സൂക്ഷിക്കുന്നത് വഴി അതിന്റെ തനതായ രുചി ലഭിക്കുന്നു.
ക്ഷാര പദാർത്ഥം: പാൽ ഉത്പന്നങ്ങൾക്ക് അസിഡിക് സ്വഭാവമാണ്. തൈര് മൺപാത്രത്തിൽ സൂക്ഷിക്കുമ്പോൾ അത് ആരോഗ്യത്തിന് കൂടുതൽ ഗുണമുള്ളതാകുന്നു.
കട്ടിയുള്ള തൈര് ലഭിക്കും: മൺപാത്രത്തിൽ തൈര് തയ്യാറാക്കുമ്പോൾ അത് കട്ടിയുള്ള സ്ഥിരതയോടെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക