പ്ലസ് വൺ പ്രവേശനം കൂടുതൽ സുതാര്യമാക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാർക്കും രേഖപ്പെടുത്തണമെന്ന് ആവശ്യം. കോഴിക്കോട്ടെ പല്ലവി എന്ന വിദ്യാർത്ഥിയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ആവശ്യം നടപ്പിലായാൽ പത്തു വിഷയങ്ങൾക്കായി 65 മാർക്ക് വരെ വ്യത്യാസമുള്ളവരെ ഒരേ ഗ്രേഡ് പോയിന്റിൽ പരിഗണിക്കുന്ന അനീതിക്കും പരിഹാരമാകും.
എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഗ്രേഡ് മാത്രമാണ് നിലവിൽ രേഖപ്പെടുത്തുന്നത്. 65 മാർക്ക് അധികം വാങ്ങിയിട്ടും ഉന്നത പഠനത്തിന് പ്രവേശനം കിട്ടാതെ പോകുന്നു എന്ന ആക്ഷേപം ഗ്രേഡ് സമ്പ്രദായം ആരംഭിച്ച കാലം മുതൽ നിലനിൽക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക