തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുമെന്ന് മന്ത്രി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് ബോയ്സ് എൽ.പി.എസിൽ ആണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. കൈറ്റ് വിക്ടെഴ്സ് ചാനൽ വഴി എല്ലാ സ്കൂളിലും ഉദ്ഘാടന ചടങ്ങ് തത്സമയം പ്രദർശിപ്പിക്കണം. അതിനുശേഷം ഓരോ സ്കൂളിലും ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രാദേശിക ചടങ്ങുകൾ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക