വിശാല്‍ നായകനാകുന്ന ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ജൂലൈ 28ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോ വിശാല്‍ പങ്കുവെച്ചിട്ടുണ്ട്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിശാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അഭിനന്ദൻ രാമാനുജൻ ആണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിശാലിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. എസ് വിനോദ് കുമാറാണ് നിര്‍മാണം.
& it’s a warp for #MarkAntony today for me & my dear brother & darling @suneeltollywood
It’s been a wonderful experience & magnificent journey, thank u @Adhikravi, thank u @vinod_offl
Can’t wait to show u all the movie, i am sure u will love it, coming very soon to theatres… pic.twitter.com/PHJHXZwahu
— Vishal (@VishalKOfficial) May 14, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക