‘2018’ എന്ന ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി. ഫേസ്ബുക്കിലൂടെയാണ് ജൂഡ് സന്തോഷം പങ്കുവെച്ചത്. 100 കോടി ക്ലബിനെക്കാൾ സന്തോഷമാണ് മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിക്കുന്നതെന്ന് ജൂഡ് കുറിച്ചു. മെയ് 5 ന് പ്രദർശനത്തിനെത്തിയ ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.
‘നിറഞ്ഞ കയ്യടികൾക്ക് , കെട്ടിപ്പിടുത്തങ്ങൾക്ക് , ഉമ്മകൾക്ക് കോടി നന്ദി. 100 കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോഴാണ്. ഇത് നമ്മൾ സാധാരണക്കാരുടെ വിജയം’, ജൂഡ് ആന്റണി പറഞ്ഞു.
ചിത്രം വിജയകരമായി രണ്ടാം വാരം പ്രദർശനം തുടരുകയാണ്. കേരള ജനത ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച 2018ലെ മഹാപ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, നരേൻ, സിദ്ദിഖ് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക