സംസ്ഥാനത്ത് എത്ര കാട്ടാനകൾ ഉണ്ടെന്ന് കണക്കെടുക്കുന്നു. ഭൂപടവും ആപ്പും ഉപയോഗിച്ച് കൃത്യതയോടെ കണക്കുകൾ രേഖപ്പെടുത്തും.
വനം ഡിവിഷനുകൾ 620 ബ്ലോക്കുകളാക്കി തിരിക്കുകയും തുടർന്ന് കണക്കെടുക്കുകയുമായിരിക്കും ചെയ്യുക. അതേസമയം കണക്കെടുപ്പ് നടത്തുന്നവർക്ക് കൃത്യമായ പരിശീലനം നൽകിയിരുന്നു.
അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ഇതേ ദിവസങ്ങളിൽ കാട്ടാനകളുടെ കണക്കെടുപ്പ് നടത്തുന്നുണ്ട്. 2017 ലാണ് അവസാനമായി കണക്കെടുപ്പ് നടത്തിയത്.
ഈ കണക്ക് പ്രകാരം കേരളത്തിൽ 5706 കാട്ടാനകളാണുള്ളത്. ജൂലൈ 6 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ എത്ര കാട്ടാനകൾ ഉണ്ടെന്നത് സംബന്ധിച്ചുള്ള അന്തിമ റിപ്പോർട്ട് തയ്യാറാക്കി പുറത്തുവിടുമെന്നാണ് വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക