പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തേക്കും. മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒൻപതു വർഷം പൂർത്തിയാകുന്ന അവസരത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്. 970 കോടി രൂപയാണ് പദ്ധതിയുടെ നിർമാണച്ചെലവ്.
ജൂലൈയിൽ ആരംഭിക്കാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം പുതിയ കെട്ടിടത്തിൽ നടത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ അധ്യക്ഷതയിൽ ഈ വർഷം അവസാനം നടക്കുന്ന ജി 20 രാജ്യങ്ങളിലെ സ്പീക്കർമാരുടെ യോഗം പുതിയ കെട്ടിടത്തിൽ നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക