സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം ‘ടൈഗർ 3’യുടെ ചിത്രീകരണം നടക്കുകയാണ്. അതിനിടയിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ സൽമാൻ ഖാന് പരുക്കേറ്റു. താരത്തിന്റെ ഇടത് തോളിനാണ് പരുക്കേറ്റത്. നടൻ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘ഈ ലോകം മുഴുവൻ നിന്റെ തോളിൽ വഹിക്കുകയാണ് എന്ന് നീ കരുതുമ്പോൾ, ലോകം എന്നത് വിടു… അഞ്ചു കിലോയുടെ ഡംബൽ ഉയർത്താൻ പറ്റുമോ എന്ന് അവൻ ചോദിക്കും. ടൈഗറിന് പരുക്കേറ്റു’, സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മനീഷ് ശർമ സംവിധാനം ചെയ്യുന്ന ‘ടൈഗർ 3’യിൽ കത്രീന കൈഫ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക