ലുക്മാൻ നായകനാകുന്ന ‘ജാക്സൺ ബസാർ യൂത്ത്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം നാളെ തിയറ്ററിലെത്തും. നവാഗതനായ ഷമൽ സുലൈമാൻ ആണ് സംവിധാനം ചെയ്യുന്നത്. ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
‘വിരട്ടിയോടിക്കാൻ നിക്കണ്ട സാറെ… നടക്കില്ല’ എന്ന ലുക്മാൻ അവറാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണം ടാഗ് ലൈനായി അവതരിപ്പിച്ചാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്.
ചിത്രത്തിൻറെ രചന ഉസ്മാൻ മാരാത്താണ് നിർവഹിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയുടേതാണ്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയയാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണൻ പട്ടേരിയാണ് ഛായാഗ്രഹണം. അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവർ എഡിറ്റിംഗ് നിർവഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക