ആരോഗ്യത്തിന് നല്ല ഭക്ഷണശീലം പ്രധാനമാണ്. ആരോഗ്യകാര്യത്തില്‍ പലപ്പോഴും പുരുഷന്മാര് അധികം ശ്രദ്ധിക്കാറില്ല. ശരിയായ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാന്‍ സാധിക്കും. അത്തരത്തില്‍ പുരുഷന്മാര് പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ നമുക്ക് നോക്കാം.
- ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്മാര് ധാരാളം കഴിക്കുക
- നട്സ് കഴിക്കുക.ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് നട്സ്. ഇവ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗങ്ങളെ ചെറുക്കാനും സഹായിക്കും
- ദഹനസംവിധാനം ആരോഗ്യത്തോടെ ഇരിക്കേണ്ടത് പ്രതിരോധ സംവിധാനത്തിന്റെ കരുത്തിന് അത്യാവശ്യമാണ്. ഇതിനായി ദഹനസംവിധാനത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം.
- മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പുരുഷന്മാര്ക്ക് മസില് വളര്‍ച്ചയ്ക്കും ആരോഗ്യത്തിനുമെല്ലാം ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്.
- പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ശരീരത്തെ ആരോഗ്യത്തോടെ കാക്കാനും സഹായിക്കും. അതിനാല്‍ നേന്ത്രപ്പഴം, ചീര പോലെയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക