മയിലിനെ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ച ആൾക്കെതിരെ നടപടിയുമായി പോലീസ് . ജീവനോടെ മയിലിന്റെ പീലികൾ പറിച്ചെടുക്കുന്നതായി വീഡിയോയിൽ കാണാം മധ്യപ്രദേശിലെ കട്നിയിലാണ് സംഭവം.. വേദനയിൽ മയിൽ ജീവനായി പുളയുന്നതും വീഡിയോയിൽ കാണാം.
ഗുജറാത്ത് എൻജിഒയാണ് വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തിന് പിന്നാലെ യുവാവിനെ തേടി പൊലീസ് രംഗത്തെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിതി ടൗൺ സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക