ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷികമാണെന്ന് നാം നിത്യവും ഒന്നാണ്. എന്നാൽ വെള്ളം അധികമായായാലോ… മരണത്തിന് വരെ കാരണമാകാം എന്ന വസ്തുത അറിയുമോ? ആവശ്യമായതിലും കൂടുതൽ വെള്ളം ശരീരത്തിലെത്തിയാൽ ശരീരത്തിന്റെ ഒന്നാകെയുള്ള പ്രവർത്തനത്തെ അത് ബാധിക്കും എന്നാണ് പഠനം പറയുന്നത്.
വെള്ളംകുടി അധികമായാൽ ശരീരം നേരിടുന്ന പ്രധാന വെല്ലുവിളി ഹൈപ്പൊനേട്രീമിയ എന്ന രോഗാവസ്ഥയാണ്. വെള്ളം ഒരുപാട് ഉള്ളിലെത്തുന്നത് ശരീരത്തിലെ സോഡിയത്തെ കുറയ്ക്കും. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഏറ്റവും കൂടുതൽ സഹായിക്കുന്ന ഇലക്ട്രോലൈറ്റുകളിലൊന്നാണ് സോഡിയം. ഹൈപ്പോനേട്രീമിയ ശരീതരത്തിലെ കോശങ്ങളെ വീർപ്പിക്കാൻ തുടങ്ങും.
ഹൈപ്പോനേട്രീമിയയുടെ പ്രധാന ലക്ഷണങ്ങലായി വരുന്നത് ചെറിയ തലവേദന, ഛർദി, തലചുറ്റൽ എന്നിവയൊക്കെയാണ്. ഈ രോഗമുണ്ടായാൽ ശരീരം കോമയിലാവുകയോ ചിലപ്പോൾ മരണം വരെ സംഭവിക്കുകയോ ചെയ്തേക്കാം. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആകാശ് ഹെൽത്ത്കെയേഴ്സിന്റെ ഡയറക്ടർ ഡോ.ഉമേഷ് ഗുപ്തയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക