മലയാളി പ്രേക്ഷകരുടെ പ്രയപ്പെട്ട താരമാണ് മഞ്ജു വാര്യർ. ആദ്യ വരവിലും പിന്നീട് പതിനഞ്ച് വർഷങ്ങൾക്കിപ്പുറമുള്ള തിരിച്ചു വരവിലുമെല്ലാം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രിയപ്പെട്ട നടി. ഒരുപിടി നല്ല ചിത്രങ്ങൾ പുറത്തു വരികയും അതേസമയം അണിയറയിൽ ഒരുങ്ങുകയും ചെയ്യുന്നുണ്ട്.
മിക്കി മൗസ് ആദ്യമായി സംസാരിച്ച് തുടങ്ങിയിട്ട് ഇന്നേക്ക് 94 വർഷം
തിരിച്ചു വരവിൽ മലയാളത്തിന് പുറമെ തമിഴിലും മികവുറ്റ വേഷങ്ങളിൽ മഞ്ജു എത്തി. ധനുഷ്, അജിത്ത് എന്നിവർക്കൊപ്പമാണ് മഞ്ജു തമിഴിൽ എത്തിയത്. അതേസമയം, ഇനി ബോളിവുഡിലും മഞ്ജു സാന്നിധ്യമറിയിക്കുന്നെണ്ടെന്നാണ് വാർത്തകൾ. എന്നാൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഇപ്പോഴിതാ മഞ്ജു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വെള്ള സൽവാറിൽ അതിസുന്ദരിയായാണ് മഞ്ജു എത്തിയിരിക്കുന്നത്. പ്രായം കൂടുന്നില്ലേ എന്നും സൗന്ദര്യം കൂടി വരികയാണല്ലോ എന്നുമൊക്കെയാണ് ആരാധകർ ഫോട്ടോയ്ക്ക് താഴെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക