സിനിമ നടൻ, സംവിധായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ താരമാണ് രമേഷ് പിഷാരടി. വേദികളിൽ ഹാസ്യത്തിന്റെ സകല മേമ്പൊടികളുമായി ജനങ്ങളുടെ കയ്യടി വാങ്ങാനെത്തുന്ന താരം ഇപ്പോൾ വെള്ളിത്തിരയിലും ടിവി ചാനലുകളിലും നിറ സാന്നിധ്യമാണ്. ജയറാമിനെ നായകനാക്കി ഒരുക്കിയ പഞ്ചവർണതത്ത എന്ന ചിത്രമാണ് സംവിധായകൻ എന്ന നിലയിൽ പിഷാരടിക്ക് കയ്യടി നേടിക്കൊടുത്തത്.
സേമിയ ഉണ്ടോ എളുപ്പത്തിൽ ഒരു ബ്രേക്ക് ഫാസ്റ്റ് ആവാം
ചിത്രം തിയേറ്ററുകളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി ഗാനഗന്ധർവൻ എന്ന ചിത്രവും പിഷാരടി സംവിധാനം ചെയ്തു. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് രമേഷ് പിഷാരടി. തന്റെ വിശേഷങ്ങൾ പങ്കുവച്ച് എത്താറുള്ള അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ്.
ട്രക്ക് ഡ്രൈവര്‍മാര്‍ക്കൊപ്പം യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി; ചിത്രങ്ങളും വീഡിയോയും വൈറൽ
എന്നാൽ ചിത്രത്തിന്റെ പ്രധാന പ്രത്യേകത അത് പകർത്തിയ ആൾ ആരാണെന്നുള്ളതാണ്. സാക്ഷാൽ മമ്മുട്ടിയാണ് രമേഷ് പിഷാരടിയുടെ ഫോട്ടോ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക