മാധവനും മീര ജാസ്മിനും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന എന്ന രീതിയിലാണ് ടെസ്റ്റ് എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടത്. എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ടെസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് മാധവനും മീരാജാസ്മിനും വീണ്ടും ഒന്നിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ്; ചാവേർ എത്തുന്നു
ഗായികയായ ശക്തിശ്രീ ഗോപാലൻ ഈ ചിത്രത്തിലൂടെ സംഗീതസംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു എന്നതും പ്രത്യേകതയാണ്. ചിത്രത്തില്‍ നയന്‍താര, സിദ്ദാര്‍ഥ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ടെസ്റ്റ് പൂര്‍ണമായും ഒരു പാന്‍ ഇന്ത്യന്‍ സ്പോര്‍ട്സ് ഡ്രാമയായിരിക്കും.
ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം എന്ന രീതിയിൽ പുറത്തുവന്നിരിക്കുന്ന ചിത്രമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക