ഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് നടന് കമല്‍ ഹാസന്. ഗുസ്തി താരങ്ങളുടെ സമരം ഒരു മാസം പിന്നിടുകയാണെന്നും രാജ്യത്തിന്റെ യശസ്സിനായി പോരാടേണ്ടവരെ, വ്യക്തികളുടെ സുരക്ഷക്കായി പോരാടേണ്ട സ്ഥിതിയില്‍ എത്തിച്ചിരിക്കുകയാണെന്നും കമൽ ഹാസൻ ട്വീറ്റ് ചെയ്തു.
‘ഗുസ്തി താരങ്ങളുടെ സമരം ഒരു മാസം പിന്നിടുകയാണ്. രാജ്യത്തിന്റെ യശസ്സിനായി പോരാടേണ്ടവരെ, വ്യക്തികളുടെ സുരക്ഷക്കായി പോരാടേണ്ട സ്ഥിതിയില്‍ എത്തിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട ഇന്ത്യക്കാരേ, ആര്‍ക്കാണ് നമ്മള് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത്? രാജ്യത്തെ കായിക പ്രതിഭകള്ക്കാണോ, അതോ കാര്യമായി ക്രിമിനല്‍ പശ്ചാത്തലമുള്ളൊരു രാഷ്ട്രീയക്കാരനാണോ? എന്നും കമല്ഹാസന് ചോദിച്ചു. #IstandWithMyChampions, #WrestlersProtest എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് സൂപ്പര്‍താരം ട്വീറ്റ് പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക