പ്രഭാത ഭക്ഷണം മുടക്കരുതെന്ന് ആരോഗ്യ വിദഗ്ധർ എല്ലായ്പ്പോഴും പറയുന്നതാണ്. എന്നാൽ പ്രഭാത ഭക്ഷണം മുടക്കുന്നതാണ് നമ്മളിൽ പലരുടെയും പതിവ്. ഓഫീസിൽ പോകാനുള്ള തിരക്ക്, രാവിലെ ഭക്ഷണം ഉണ്ടാക്കാനുള്ള മടി, രാവിലെ എണീക്കാൻ മടി, സമയക്കുറവ് അങ്ങനെ പ്രഭാത ഭക്ഷണം ഒഴിവാക്കാനുള്ള കാരണങ്ങൾ പലതാണ്. തുടർച്ചയായി രാവിലെ ഭക്ഷണം ഒഴിവാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവെക്കുക.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
- ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുന്നു
- ഊർജ്ജം ഇല്ലാതാക്കുകയും മാനസികാവസ്ഥയെ പോലും ബാധിക്കുകയും ചെയ്യുന്നു
- മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു
- ശരീരഭാരം കൂടാൻ കാരണമാകുന്നു
- മൈഗ്രെയ്ൻ ഉണ്ടാകാൻ കാരണമാകുന്നു
- ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുന്നു
- പ്രതിരോധശേഷി കുറയുന്നു
- കോർട്ടിസോളിന്റെ അളവ് വർധിക്കുന്നു
- ശരീരത്തിലെ അസിഡിറ്റി ലെവൽ വർദ്ധിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക