പുതിയ അധ്യയന വർഷം തുടങ്ങുന്നതിനു മുൻപ് സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ മലപ്പുറം ജില്ല. വാഹനങ്ങളുടെ വിശദ പരിശോധന ആരംഭിച്ചു. മലപ്പുറം പെരിന്തൽമണ്ണ സബ് ആർടിഒ ഓഫീസിന് കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന തറയിൽ ബസ് സ്റ്റാൻഡിൽ ആരംഭിച്ചു.
ഡയറ്റിന്റെ പേരിൽ പട്ടിണി കിടക്കാറുണ്ടോ? സൂക്ഷിക്കുക ഈ കാര്യങ്ങൾ
വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, ബസുകളുടെ വിൻഡോ ഷട്ടർ, വാഹനത്തിന്റെ ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ് ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
കൊളസ്ട്രോളിനെ നിയന്ത്രിക്കാം; ഈ പത്ത് ഭക്ഷണങ്ങള്‍ കഴിക്കൂ…
പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ ‘ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ’ പതിച്ച് കൊടുത്തിട്ടുണ്ട്. അതേസമയം, സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയ വാഹനങ്ങൾ തിരിച്ചയക്കുകയും പ്രശ്നങ്ങൾ പരിഹരിച്ച ശേഷം പരിശോധനയ്ക്ക് വിധേയമാക്കുവാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക