ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ അറിയപ്പെടുന്ന താരമായി മാറിയ ആളാണ് കീർത്തി സുരേഷ്. കുബേരൻ എന്ന മലയാള സിനിമയിലൂടെ ബാലതാരമായാണ് കീർത്തി സിനിമാ ലോകത്തെത്തുന്നത്.
‘നീലവെളിച്ചം’ പോലെ തിളങ്ങി റിമ കല്ലിങ്കൽ; കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ
അച്ഛൻ സുരേഷ് കുമാറും ‘അമ്മ മേനകയും സിനിമ ലോകത്ത് തന്നെ ഉള്ളവരായത് കീർത്തിയുടെ സിനിമയിലേക്കുള്ള വരവ് എളുപ്പമാക്കിയിട്ടുണ്ടെങ്കിലും പിന്നീട് സ്വന്തം പ്രതിഭ കൊണ്ട് വെള്ളിത്തിരയിൽ തന്റേതായ ഇടം നേടിയെടുത്ത ആളാണ് കീർത്തി.
ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം ഇതാണ്, വില 2.70 ലക്ഷം, തമിഴ്നാട്ടിലും വളരുന്നു!
ആ പ്രതിഭ തന്നെയാണ് കീർത്തിയെ ദേശീയ അവാർഡ് വരെ എത്തിച്ചത്. മലയാളം, തമിഴ്, തെലുങ്ക് , കന്നഡ ചിത്രങ്ങളിൽ സജീവമാണ് കീർത്തി. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവച്ച് താരം എത്താറുണ്ട്.
ഇപ്പോഴിതാ സാരിയിൽ തിളങ്ങുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക