ഇക്കാലത്ത് കൊളസ്ട്രാള്‍ വരുന്നതിനു പ്രായമില്ല. ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണ ശീലങ്ങളുമാണ് കൊളസ്ട്രോള്‍ ഉണ്ടാകുന്നതിന് പ്രധാന കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണം, ആവശ്യത്തിന് വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോളിനെ കൂട്ടും. ഇതിലൂടെ സ്ട്രോക്ക്, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.
എന്നാല്‍ ചില ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും നമ്മെ സഹായിക്കും. മോശം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനു പ്രഭാതഭക്ഷണത്തിലാണ് ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്. അവ ഏതൊക്കെയെന്ന് നോക്കാം
ദിവസവും 3 ഗ്രാം ഓട്സ് കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവും അനുബന്ധ അപകടസാധ്യതയും കുറയ്ക്കാക്കുന്നു. ഓട്സ് പാല് ചേര്‍ത്തോ ഉപ്പുമാവ്, ഇഡ്ഡ്ലി എന്നിങ്ങനെയോ കഴിക്കാവുന്നതാണ്.
മുട്ടയുടെ വെള്ള കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമാണ്. കൊളസ്ട്രോള്‍ ഇല്ലാത്തതും പ്രോട്ടീന്‍ നിറഞ്ഞതുമാണ് പുഴുങ്ങിയ മുട്ടയുടെ വെള്ള.
പ്രഭാതഭക്ഷണം ഇപ്പോഴും പഴങ്ങളുടെയും പച്ചക്കറികളാലും സമ്പന്നമാക്കുന്നത് നല്ലതാണ്. ബ്രേക്ക്ഫാസ്റ്റില്‍ ഏതെങ്കിലുമൊരു പഴം ഉള്‍പ്പെടുത്തത് ഹൃദ്രോഗവും കൊളസ്ട്രോളും കുറയ്ക്കുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക