ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ജിയോ ബേബിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് കാതൽ. ചിത്രത്തിൽ ബെസ്റ്റ് ആക്ടർ മമ്മുട്ടിയോടൊപ്പം തമിഴ്സിനിമ താരം ജ്യോതികയും പ്രധാന വേഷത്തിലെത്തുന്നു.
പ്രഖ്യാപനം മുതൽഎല്ലാ വിശേഷങ്ങളും വൈറലാവുന്ന ചിത്രത്തിന്റെ പ്രധാന ഘടകം അതിന്റ കാസ്റ്റിംഗ് തന്നെയാണ്. ഒരിടവേളക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നു എന്നതും മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതകളാണ്.
റോഷാക്ക്, നൻ പകൽ നേരത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മുട്ടി കമ്പനി നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത് ദുൽക്കർ സൽമാന്റെ വേഫറർ ഫിലിംസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക