സിഐഡി മൂസ, ചെസ്, ബാച്ചിലർ പാർട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ തെന്നിന്ത്യൻ നടനാണ് ആശിഷ് വിദ്യാർത്ഥി. വ്യാഴാഴ്ച നടന്ന അദ്ദേഹത്തിന്റെ രണ്ടാം വിവാഹ വാർത്ത വാർത്തകളിൽ വലിയതോതിൽ ഇടംപിടിച്ചു. അസം ഗുവാഹട്ടി സ്വദേശിയും ഫാഷൻ ഡിസൈനറുമായ രൂപാലി ബറുവയാണ് 60കാരനായ ആശിഷിന്റെ വധു. കൊൽക്കത്തയിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.
ഫാഷൻ സംരംഭകയായ രൂപാലിയുമായുള്ള വിവാഹത്തെ കുറിച്ച് ആശിഷ് സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുൻ ഭാര്യ പൈലു വിദ്യാർത്ഥിയുമായുള്ള തന്റെ ബന്ധം സൗഹാർദ്ദപരമായാണ് അവസാനിച്ചതെന്നും ആശിഷ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
“എനിക്ക് ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യാൻ ആഗ്രഹമുള്ളതിനാൽ വീണ്ടും വിവാഹം കഴിക്കണമെന്നു ആഗ്രഹം തോന്നി. എനിക്ക് അപ്പോൾ 55 വയസ്സായിരുന്നു പ്രായം. അപ്പോഴാണ് ഞാൻ രൂപാലി ബറുവയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. അവൾക്ക് 50, എനിക്ക് 57, 60 അല്ല. പക്ഷേ എന്റെ സുഹൃത്തിന് പ്രായം പ്രശ്നമല്ല. പ്രായഭേദമന്യേ നമുക്കോരോരുത്തർക്കും സന്തോഷിക്കാം,” ആശിഷ് വിഡിയോയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക