മുതിർന്ന നടൻ ആശിഷ് വിദ്യാർത്ഥി വീണ്ടും വിവാഹിതനായി. ഗുവാഹട്ടി സ്വദേശിയും ഫാഷൻ ഡിസൈനുമായ രൂപാലി ബറുവയാണ് വധു. അറുപതു വയസ്സുകാരനായ താരത്തിന്റെ രണ്ടാം വിവാഹമാണിത്. ദേശീയ അവാർഡ് ജേതാവായ നടൻ മുമ്പ് മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രാജോഷി ബറുവയെ വിവാഹം കഴിച്ചിരുന്നു.
കോർട്ട് മാര്യേജിനു ശേഷം താരം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേക റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. ആശിഷിന്റെ വിവാഹ ഫോട്ടോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്. ചിത്രത്തിൽ വധൂവരന്മാർ പരമ്പരാഗത വസ്ത്രങ്ങൾ ആണ് അണിഞ്ഞിരിക്കുന്നത്. സ്വർണ്ണ ബോർഡറുള്ള പരമ്പരാഗത അസമീസ് വെള്ള സാരിയാണ് വധു രൂപാലിയുടെ വേഷം.
തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെല്ലാം ഏറെ സജീവമാണ് ആശിഷ് വിദ്യാർത്ഥി. സോൾജിയർ, സിദ്ദി, ഹസീന മാൻ ജായേഗി, 1942: എ ലവ് സ്റ്റോറി, ഈസ് രാത് കി സുബഹ് നഹിൻ, കഹോ നാ പ്യാർ ഹേ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും ആശിഷ് അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക