വിവിധ പങ്കാളികളിലായി 9 മക്കളുള്ള ആളാണ് ടെസ്ല സിഇ ഒ യും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. മക്കൾക്ക് സ്ഥാപനങ്ങൾ നോക്കി നടത്താൻ താല്പര്യമില്ലാത്ത സാഹചര്യത്തിൽ അവർക്ക് സമ്പാദ്യത്തിന്റെ പങ്ക് നൽകേണ്ടതില്ലെന്നും അത് തെറ്റായ പ്രവണതയാണെന്നും കമ്പനിക്കുള്ളിൽ തന്നെ യോഗ്യരായ ആളുകൾക്ക് കമ്പനി ചുമതലകൾ കൈമാറുന്നതാണ് നല്ലത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തനിക്ക് കമ്പനികൾ കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നാൽ ആർക്കാണ് ചുമതലകൾ കൈമാറേണ്ടത് എന്നതിൽ തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും മസ്ക് പറഞ്ഞു.
എല്ലാ മക്കളുമായും അടുപ്പമില്ലാത്ത മസ്കിന്റെ മൂത്തമകൾ അടുത്തിടെ തന്റെ പേരിൽ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്ന അപേക്ഷ കോടതിയിൽ നൽകിയിരുന്നു. ട്രാൻസ്ജെൻഡറായ 18കാരിക്ക് പിതാവുമായി യാതൊരു ബന്ധവും വേണ്ട എന്ന നിലപാടാണുള്ളത്.മസ്കിന്റ മൂത്ത മകന് 19വയസ്സുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക